കൊച്ചി: കഴിഞ്ഞ ദിവസം മുളവുകാടു നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥികളെ സിറ്റി പൊലീസ് ഇന്നലെ പുലർച്ചെ മലപ്പുറത്ത് നിന്ന് കണ്ടെത്തി. നഗരത്തിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന സുഹൃത്തുക്കളായ ആൺകുട്ടിയെയും രണ്ട് പെൺകുട്ടികളെയുമാണ് കാണാതായത്.
ഒരു പെൺകുട്ടിയുടെ വീട്ടിൽ രണ്ട് യൂണിഫോം കണ്ടെത്തിയ മാതാപിതാക്കൾ സ്കൂളിലും ബന്ധുവീടുകളിലും മറ്റും അന്വേഷിച്ച ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുട്ടികൾ മലപ്പുറത്തുണ്ടെന്ന് കണ്ടെത്തിയത്. ഇവരെ കൊച്ചിയിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |