കൊല്ലം: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ലാ സമ്മേളനം കൊല്ലത്ത് തുടങ്ങി. ജില്ലാ പ്രസിഡന്റ് മാത്യു പ്രകാശ് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ജി.റെജി അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിലർ അബ്ദുൽ നിസാം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് കുട്ടി, സനൽകുമാർ, വി.ബിന്ദു, എം.മനീഷ, ഷീജ ജോർജ്, എലിസബത്ത് ലിനു ചെറിയാൻ, എഡ്വേർഡ് ആന്റണി, ഉഷ വിജയൻ, റോയി അലക്സ് വർഗീസ്, എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം ശ്രീരംഗം ജയകുമാറും പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജും ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ഗുരുശ്രേഷ്ഠ പുരസ്കാരം ചെമ്പകശേരി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ എസ്.സതീഷിന് നൽകും. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും സമ്മേളനത്തിൽ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |