ആലപ്പുഴ : ഓണക്കാലത്ത് കുതിച്ചുയർന്ന വറ്റൽ മുളക് വില പുതുവർഷ മെത്തിയിട്ടും താഴാതായതോടെ , ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാകുന്നു. ഒരു കിലോ ചരടൻ മുളകിന് 420 രൂപയാണ് മൊത്തവില. പാണ്ടി മുളകിന് 320 രൂപയും. ചില്ലറ വില്പനയിലേക്ക് എത്തുമ്പോൾ വില 450 കടക്കും. ഒരു വർഷം മുൻപ് കിലോഗ്രാമിന് 100 - 110 രൂപയായിരുന്നിടത്താണ് ഈ കൊള്ളവില. എരിവില്ലാതെ രുചിയറിയാത്ത മലയാളി എന്തുവില കൊടുത്തും മുളക് വാങ്ങുമെന്നറിയാവുന്നതും വില വർദ്ധിപ്പിക്കാൻ അന്യസംസ്ഥാന ലോബിക്ക് വളമാകുന്നു.
കേരളത്തി ലേക്ക് കൂടുതലായും മുളകെത്തുന്നത് ആന്ധ്രയിൽ നിന്നാണ്. മുളകിന്റെ സ്റ്റോക്ക് കുറവാണെന്നതാണ് വില ഉയർച്ചയ്ക്ക് കാരണമായി കർഷകരും വ്യാപാരികളും നേരത്തെ പറഞ്ഞിരുന്നത്.
സാധാരണ ഒരു സീസണിൽ 50 മുതൽ 70 ലക്ഷം ചാക്ക് വരെ മുളക് സ്റ്റോക്ക് ചെയ്യാറുള്ളതാണ്. മുളകിന്റെ കയറ്റുമതി ഉയർന്നതും വിലക്കയറ്റത്തിന് കാരണമായി. ജനുവരി ,ഫെബ്രുവരി കാലയളവിലാണ് സാധാരണ ഗോഡൗണിൽ മുളക് സ്റ്റോക്ക് ചെയ്യാറുള്ളത്. മഴ മാറി നിൽക്കുന്നതിനാൽ ഈ സമയം കൂടുതൽ ആളുകളും വീടുകളിൽ മുളക് വാങ്ങി ഉണക്കി പൊടിപ്പിക്കും. ഇപ്പോൾ മുളകിന്റെ വിലയ്ക്ക് അനുസരിച്ച് പാക്കറ്റ് മുളകുപൊടി വിലയും കൂടി.
കൊള്ളവിലയ്ക്ക് പിന്നിൽ
മഴമൂലം കൃഷി നഷ്ടത്തിലായി
ഉത്പാദനത്തിലും കുറവുണ്ടായി
കയറ്റുമതി ഉയർന്നതും തിരിച്ചട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |