കൊടുമൺ : കിണറ്റിൽ വീണ യുവാവിനെ അഗ്നി രക്ഷാ സേന നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഇടത്തിട്ട ഐക്കരേത്ത് രാധാഭവനത്തിൽ രമേശ് (38) നെയാണ് രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ 11. 30 ഓടെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കിക്കൊണ്ടിരിക്കവേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് കിണറിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ അടൂരിൽ നിന്ന് അഗ്നി രക്ഷാ സേന എത്തിയപ്പോഴേക്കും അയൽവാസികൾ കരയ്ക്കെത്തിച്ചു. ഉടൻ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ജി.രവീന്ദ്രൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സുരേഷ് കുമാർ, ദിനൂപ് സൂരജ്, അനീഷ്, ഹോംഗാർഡുമാരായ ശശികുമാർ, സുരേഷ് എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |