തൃശൂർ: മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് ഒ.പി ഉടൻ ആരംഭിക്കും. വേദനരഹിത ആശുപത്രിയെന്ന ആശയം രൂപംകൊണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ വ്യാപിക്കാനായത്തിന്റെ സന്തോഷത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ. പാലിയേറ്റീവ് കെയർ നോഡൽ ഓഫീസർ ഡോ. പി.വി. അജയൻ, വേദനരഹിത ആശുപത്രി നോഡൽ ഓഫീസർ ഡോ. സി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പാലിയേറ്റീവ് ഒ.പി ആരംഭിക്കുക. ജില്ലക്കകത്തും പുറത്തുമുള്ള രോഗികൾക്ക് സഹായമെത്തിക്കാനാകും വിധമാണ് രൂപകൽപ്പന. ഒ.പിയിൽ ഡോക്ടർമാർക്ക് പുറമെ കൗൺസിലർ, സൈക്കോളജിസ്റ്റ് , ഫാർമസി, എന്നിവ കൂടി ആദ്യഘട്ടത്തിൽ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടം ഫെബ്രുവരി ഒന്നിന്ന് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലിയേറ്റീവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ചാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |