കുന്ദമംഗലം: 'എന്റെ വിദ്യാലയത്തിലും വീട്ടിലും പച്ചക്കറി' വിളവെടുപ്പ് എന്ന കുന്ദമംഗലം സബ് ജില്ലയുടെ ഈ വർഷത്തെ തനത് പ്രവർത്തനത്തിന്റെ സബ് ജില്ലാ തല ഉദ്ഘാടനം പോലൂർ എ.എം.എൽ.പി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ കെ.പി.ബീവി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ .പോൾ , കുരുവട്ടൂർ കൃഷി ഓഫീസർ രൂപക്ക് , പ്രധാനദ്ധ്യാപകൻ എം. യൂസഫ് സിദ്ദീഖ് എന്നിവർ പ്രഭാഷണം നടത്തി. ഉപജില്ലയിലെ എല്ലാ വിദ്യാലയത്തിലും കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും കൃഷിവകുപ്പും ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷിയിൽ നിന്നും സമൃദ്ധമായ വിളവെടുപ്പായിരുന്നു ലഭിച്ചിരുന്നത്. വിഷരഹിതമായ നാടൻ ജൈവപച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |