കൊല്ലം : അംശദായം അടയ്ക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് മാസങ്ങളായി പെൻഷൻ കുടിശികയായി കിടക്കുകയാണ്. 60 കഴിഞ്ഞ തൊഴിലാളിക്ക് പുതിയ പെൻഷൻ അനുവദിക്കുന്നില്ല. വിവാഹ ധനസഹായം, പ്രസവാനുകൂല്യം തുടങ്ങിയവയും കൊടുക്കുന്നില്ല. ഇവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാജനറൽ സെക്രട്ടറിയുമായ കുഞ്ഞുമോൻ (ശശികുമാർ),സക്കീർ ഹുസൈൻ, കാട്ടിൽ ബാബു, എ.കെ.താജുദ്ദീൻ, സുഗുണൻ മരുത്തടി, സന്തോഷ് കുണ്ടറ, സുഭാഷ് കല്ലുവാതുക്കൽ, അജിത്ത് പരവൂർ, തങ്കച്ചൻ ചിരട്ടക്കോണം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |