മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബാൻ ഇന്ന് രാജസ്ഥാനിലെ ജയ്സാൽ മീറിൽ ചിത്രീകരണം ആരംഭിക്കും. ജയ്സാൽ മീർ വിമാനത്താവളത്തിൽനിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധയമാകുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി കൂറ്റൻ സെറ്റ് സജ്ജമായിട്ടുണ്ട്. ഒറ്റ ഷെഡ്യൂളിൽ 90 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. മറാത്ത നടി സൊണാലി കുൽകർണി, ഹരീഷ് പേരടി, ബോളിവുഡ് താരം വിദ്യുത് ജംവാൾ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നു. ലിജോയുടെ ആമേന് രചന നിർവഹിച്ച പി.എസ് റഫീക്ക് ആണ് തിരക്കഥ.
. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സംഗീതം പ്രശാന്ത് പിള്ള. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |