കൊച്ചി: കേരള ലോട്ടറിയുടെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ആറു കോടിയിൽ നിന്ന് പത്തു കോടി രൂപയാക്കി. ടിക്കറ്റ് വില 200 ൽ നിന്ന് 250 രൂപയാക്കി.
16 കോടിയുടെ ക്രിസ്മസ് ബമ്പറിന്റെ നറുക്കെടുപ്പ് നാളെയാണ്. ഈ ചടങ്ങിൽ സമ്മർ ബമ്പർ റിലീസ് ചെയ്യും. അടുത്ത ദിവസം മുതൽ വില്പന ആരംഭിക്കും. സീരീസുകളുടെ എണ്ണം 5ൽ നിന്ന് 6 ആക്കി. മാർച്ച് 23നാണ് നറുക്കെടുപ്പ്. അന്ന് വിഷു ബമ്പർ റിലീസ് ചെയ്യും.
25 കോടിയുടെ ഓണം ബമ്പർ, 10 കോടിയുടെ പൂജാ ബമ്പർ, 16 കോടിയുടെ ക്രിസ്മസ് ബമ്പർ എന്നിവ ഹിറ്റായതിനാലാണ് സമ്മറിന്റെയും സമ്മാനത്തുക ഉയർത്തിയത്.
സമ്മർ സമ്മാനങ്ങൾ
രണ്ടാം സമ്മാനം: 50 ലക്ഷം
മൂന്നാം സമ്മാനം: 5 ലക്ഷം വീതം 12 പേർക്ക്
സമ്മാനഘടന
വർദ്ധിപ്പിച്ചു
വില്പന കൂടുന്നതിനനുസരിച്ച് സമ്മർ ബമ്പർ ടിക്കറ്റ് പരമാവധി 54 ലക്ഷം വരെ അച്ചടിക്കും. 34.10 കോടി ആകെ മൂല്യമുള്ള 1,53,433 സമ്മാനങ്ങളുണ്ട്. കഴിഞ്ഞതവണ 22.64 കോടി രൂപയുടെ 1,01,315 സമ്മാനങ്ങളായിരുന്നു. കഴിഞ്ഞവർഷം 32,50,000 ടിക്കറ്റ് അച്ചടിച്ചതിൽ 31,62,080 ടിക്കറ്റുകൾ വിറ്റു. ആകെ 49.40 കോടിയായിരുന്നു വിറ്റുവരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |