തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പഭക്തരെ പിടിച്ചു തള്ളിയ ദേവസ്വം ബോർഡ് ജീവനക്കാരനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടൻ,അനന്തപുരി ഹിന്ദു ധർമ്മ പരിഷത്ത് അദ്ധ്യക്ഷൻ എം.ഗോപാൽ,ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ,ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. പ്രകടനം സംഭാഗ് സംഘടന സെക്രട്ടറി കെ. ജയകുമാർ,വിഭാഗ് സെക്രട്ടറി കെ.എസ് റെജി,സാബു .കെ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |