ബാഞ്ചൂൽ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ വൈസ് പ്രസിഡന്റ് ബഡാര അഡ്യൂ ജൂഫ് ( 65 ) അന്തരിച്ചു. രോഗബാധിതനായ ഇദ്ദേഹം ഇന്ത്യയിൽ ചികിത്സയിലിക്കെയാണ് അന്തരിച്ചതെന്ന് പ്രസിഡന്റ് അഡമ ബാറോ ഇന്നലെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൂന്നാഴ്ച മുമ്പാണ് ജൂഫ് ചികിത്സയ്ക്കായി ഗാംബിയ വിട്ടത്. 2022ലാണ് മുൻ വിദ്യാഭ്യാസ മന്ത്രിയായ ജൂഫ് ഗാംബിയയുടെ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |