SignIn
Kerala Kaumudi Online
Monday, 21 September 2026 4.46 PM IST

ജോസീൻ ബിനോ പാലാ നഗരസഭ അദ്ധ്യക്ഷ; ഇരുപത്തിയഞ്ച് പേർ വോട്ട് ചെയ്തു, ഒരു വോട്ട് അസാധു

josin

കോട്ടയം: ജോസീൻ ബിനോയെ പാലാ നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു. ഇരുപത്തിയഞ്ച് പേരാണ് വോട്ട് ചെയ്‌തത്. പതിനേഴ് വോട്ടാണ് ജോസീന് ലഭിച്ചത്. എതിർസ്ഥാനാർത്ഥി വി സി പ്രിൻസിന് ഏഴ് വോട്ട് ലഭിച്ചു.

യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാവിന്റെ വോട്ടാണ് അസാധുവായത്. പേരെഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്. യു ഡി എഫിനൊപ്പമുള്ള സ്വന്തന്ത്രാംഗം ജിമ്മി ജോസഫ് വിട്ടുനിന്നു.

പാലാ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സി പി എം കേരള കോൺഗ്രസിന് വഴങ്ങി. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ അവസാന നിമിഷം ബിനു പുളിക്കക്കണ്ടത്തിനെ സി പി എം ഒഴിവാക്കുകയായിരുന്നു.

നേരത്തേ ബിനുവിനെതിരായ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ജോസ് കെ മാണിയോട് സി പി എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പ്രാദേശിക തർക്കം മുന്നണി ബന്ധം വഷളാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ കേരള കോൺഗ്രസ് തയ്യാറായില്ല. തുടർന്നാണ് സി പി എം കേരള കോൺഗ്രസിന് വഴങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALA MUNICIPALITY, JOSEKMANI, CPM, JOSIN BINO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA