ഏവർക്കും പ്രിയങ്കരിയായ താരമാണ് നിത്യ മേനൻ. വൻ ഹിറ്റായി മാറിയ തിരുച്ചിദ്രമ്പലത്തിൽ ധനുഷിനൊപ്പം നിത്യ വേഷമിട്ടിരുന്നു. അഞ്ജലി മേനോന്‍റെ വണ്ടര്‍ വുമണാണ് നിത്യയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. സിനിമാ വിശേഷങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിലെ കാര്യങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഗ്രാമത്തിലെ കുട്ടികൾക്ക് നിത്യ ക്ലാസെടുക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്‍റെ പുതുവര്‍ഷം ഇങ്ങനെയായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് നടി വീഡിയോ പങ്കുവച്ചത്. 'ഇതാണ് എന്‍റെ പുതുവർഷത്തിന്റെ തുടക്കം. കൃഷ്ണപുരം ഗ്രാമത്തിലെ സ്കൂളിലെ കൊച്ചുകുട്ടികളോടൊപ്പം...അവരേക്കാൾ കൂടുതൽ എനിക്ക് അവിടെ നിന്ന് പഠിക്കാന്‍ കഴിഞ്ഞു. ഗ്രാമങ്ങളിലെ കുട്ടികള്‍ വളരെ സന്തോഷവാന്‍മാരാണ്. എനിക്ക് അവരിൽ വലിയ പ്രതീക്ഷ തോന്നുന്നു' നിത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |