കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രൊഫഷണൽ നാടകോത്സവത്തിന്റെ ഭാഗമായി വിദ്വാൻ പി.കേളുനായരെ അനുസ്മരിച്ചു . പുരോഗമന കലാസാഹിത്യസംഘം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെ.വി.സഞ്ജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടകസമിതി രക്ഷാധികാരി പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.ഗോവിന്ദരാജ് സ്വാഗതവും ഫിനാൻസ് കമ്മിറ്റി കൺവീനർ പി.വി.അനിൽ നന്ദിയും പറഞ്ഞു. തുടർന്ന് വള്ളുവനാട് ട്വിൻസ് അവതരിപ്പിച്ച നേബേൽ എന്ന നാടകം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |