ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21ദ്വീപുകൾക്ക് പരംവീര ചക്ര പുരസ്കാര ജേതാക്കളുടെ പേര്.ജനുവരി 23ന് പരാക്രം ദിവസിൽ രാവിലെ 11ന് നടക്കുന്ന പേരിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമ്മിക്കുന്ന നേതാജിദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.പേരില്ലാത്ത ഏറ്റവും വലിയ ദ്വീപിന് ആദ്യമായി പരംവീര ചക്ര ലഭിച്ച മേജർ സോമനാഥ് ശർമ്മയുടെ പേരാണ് നൽകുക. ജീവിച്ചിരിക്കെ ആദ്യമായി പരംവീരചക്ര ലഭിച്ച മേജർ രാമരഘോബ റാണെ,1965ലെ ഇന്തോ-പാക് യുദ്ധത്തിൽ വീരചരമടഞ്ഞ കമ്പനി ക്വാർട്ടർ മാസ്റ്റർ ഹവിൽദാർ അബ്ദുൾ ഹമീദ്,കാർഗിൽ വീരമൃത്യു വരിച്ച ക്യാപ്ടൻ വിക്രം ബത്ര,ക്യാപ്ൻ മനോജ്കുമാർ പാണ്ഡെ തുടങ്ങിയവരുടെ പേരുകളാണ് മറ്റ് ദ്വീപുകൾക്ക് നൽകുന്നത്.
2018ൽ റോസ് ദ്വീപുകൾക്ക് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നു പേരിട്ടത് പ്രധാനമന്ത്രിയാണ്.നീൽ ദ്വീപ്,ഹാവ്ലോക്ക് ദ്വീപ് എന്നിവയെ ഷഹീദ് ദ്വീപ്,സ്വരാജ് ദ്വീപ് എന്നും പുനർനാമകരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |