നടിമാർ അവരുടെ യാത്രകളുടെയും ഷോപ്പിംഗിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് ചിലതിനൊക്കെ മോശം കമന്റുകളാണ് വരാറ്. താരങ്ങളുടെ വസ്ത്രത്തിന്റെ പേരിലായിരിക്കും കൂടുതലായും വിമർശനങ്ങൾ ഉണ്ടാകാറ്.
അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ മോശം കമന്റ് ചെയ്ത് അപമാനിക്കാൻ ശ്രമിച്ചയാൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി അഹാന കൃഷ്ണയിപ്പോൾ. സുഹൃത്തിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ നടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ചിത്രങ്ങൾക്ക് താഴെ, 'വലുതായപ്പോൾ തുണി ഇഷ്ടമില്ലാതായി' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് 'അല്ല നാട്ടുകാർ എന്ത് പറയുമെന്ന് വലുതായപ്പോൾ മൈൻഡ് ചെയ്യാണ്ടായി' എന്നാണ് അഹാന നൽകിയിരിക്കുന്ന മറുപടി. ഇതിന്റെ സ്ക്രീൻഷോട്ട് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |