തുറവൂർ : എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ എംപ്ലോയീസ് ഫോറവും തുറവൂർ ധർമ്മപോഷിണി 545-ാം നമ്പർ ശാഖയും കൊച്ചി ചൈതന്യ കണ്ണാശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ശാഖാ മന്ദിരത്തിൽ നടക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആരോഗ്യ ഇൻഷ്വറൻസ് കാർഡ്, റേഷൻ കാർഡ് എന്നിവ കൊണ്ടു വരണമെന്ന് ശാഖ സെക്രട്ടറി എൻ. പ്രകാശൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |