പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചുവട് 2023 ന്റെ ഭാഗമായി പാണത്തൂർ സെന്റ് മേരിസ് പരിസരം മുതൽ പഞ്ചായത്ത് വരെ വിളംബര ഘോഷയാത്ര നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ രജനി ദേവി അദ്ധ്യക്ഷത വഹിച്ചു പരപ്പ ബ്ലോക്ക് മെമ്പർ പദ്മകുമാരി മുഖ്യതിഥിയായി. പഞ്ചായത്ത് മെമ്പർമാരായ വി.വി ഹരിദാസ്, മഞ്ജുഷ, പ്രീതി, സൗമ്യമോൾ, സജിനിമോൾ, കെ ജെ ജെയിംസ്, എൻ വിൻസെന്റ്, കെ കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
ഇന്നു രാവിലെ 8ന് ദേശീയ പതാക ഉയർത്തൽ, ഫല വൃക്ഷ തൈ നടീൽ, പ്രത്യേക കുടുംബശ്രീ യോഗം, കുടുംബസംഗമം, വിവിധ കലാ പരിപാടികൾ, നക്ഷത്ര നിർമ്മാണ മത്സരം എന്നിവ ഓരോ അയൽക്കൂട്ടത്തിലും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |