SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.29 PM IST

കോട്ടാങ്ങൽ കരക്കാരുടെ പള്ളിപ്പാനയും അടവിയും ഇന്ന്

1
കോട്ടാങ്ങൽ കരയുടെ നേതൃത്വത്തിൽ ഗണപതിക്കോലം കളത്തിൽ എത്തിയപ്പോൾ

മല്ലപ്പള്ളി: കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ അടവി ദിന പടയണി ചടങ്ങുകൾ ഇന്ന് നടക്കും. കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമകൾ ഉണർത്തി അടവി പുഴുക്ക് മഹോത്സവം കൊണ്ടാടും.

രാത്രി ഒരു മണിയോടെ കുതിര, യക്ഷി, മറുത, ഭൈരവി എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. ഭദ്രകാളിയുടെ രൂപം എന്ന് വിശ്വസിക്കപെടുന്ന ഭൈരവി കോലം ഉദ്ധിഷ്ടകാര്യ സാദ്ധ്യത്തിനായാണ് തുള്ളുന്നത്. തുടർന്ന് മല ദൈവങ്ങളുടെ പ്രീതിക്കായി പള്ളിപ്പാന നടക്കും.പുലർച്ചെ അഞ്ചരയോടെ കൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കരക്കാർ കൃത്രിമ വനം സൃഷ്ടിച്ചു അടവി കൊണ്ടാടും.

"ഉടുമ്പ് ഉടുമ്പും തേത്ത തെയ് തെയ് "

"പൊത്തിൽ ഉടുമ്പും തേത്ത തെയ് തെയ് "

എന്ന വായ്താരി ചൊല്ലി കരക്കാർ കൈകോർത്തു പിടിച്ചു അഗ്നിക്കുവലംവച്ചു തുള്ളുന്ന ചടങ്ങ് അന്യമാകുന്ന സംസ്‌കൃതിയുടെ നന്മ ഭക്തർക്കു പകർന്നു നൽകുന്നു.

ഇന്നലെ കുളത്തൂർ കരയുടെ അടവി, പള്ളിപ്പാന, കോലം തുള്ളൽ എന്നിവ നടന്നു.

നാളെ കുളത്തൂർ കരക്കാരുടെ നേതൃത്വത്തിൽ വലിയ പടയണി നടക്കും. 101 പാള ഭൈരവി, യക്ഷി, മറുത, പക്ഷി, കൂട്ടമറുത, വിനോദങ്ങൾ, കാലൻ കോലം എന്നിവ കളത്തിൽ എത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.