SignIn
Kerala Kaumudi Online
Friday, 26 April 2024 6.28 AM IST

പരാതിക്കാരെ കേൾക്കാതെ,മുൻകൂർ ജാമ്യം : ഉത്തരവ് തിരിച്ചു വിളിച്ച് ഹൈക്കോടതി

kerala

കൊച്ചി: പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ ജാതിപ്പേര് വിളിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസിൽ പരാതിക്കാരുടെ വാദം കേൾക്കാതെ പ്രതികൾക്ക് മുൻകൂർജാമ്യം അനുവദിച്ച ഉത്തരവ് ഹൈക്കോടതി തിരിച്ചുവിളിച്ചു. മുൻകൂർ ജാമ്യാപേക്ഷ വീണ്ടും വാദത്തിനായി മാറ്റി.

റാന്നി മക്കപ്പുഴ സ്വദേശികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നിവർ അഡ്വ. സൈബി ജോസ് കിടങ്ങൂർ മുഖേന നൽകിയ ഹർജിയിൽ 2022 ഏപ്രിൽ 29ന് മുൻകൂർജാമ്യം അനുവദിച്ച ഉത്തരവാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ തിരിച്ചുവിളിച്ചത്. പരാതിക്കാരുടെ ഹർജികളിലാണ് നടപടി.

2021 ഒക്ടോബർ 21ന് പ്രതികൾ വഴിത്തർക്കവുമായി ബന്ധപ്പെട്ട വഴക്കിനിടെ പത്തനംതിട്ട പ്ളാച്ചേരി സ്വദേശി ടി. ബാബു ഉൾപ്പെടെയുള്ളവരെ ജാതിപ്പേര വിളിച്ച് ആക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമംതടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി റാന്നി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതികൾ മുൻകൂർ ജാമ്യ ഹർജിനൽകി. ബാബുവടക്കമുള്ള പരാതിക്കാരെ കക്ഷിചേർത്തിരുന്നില്ല. പട്ടികജാതി പട്ടികവർഗ നിയമപ്രകാരം ഇത്തരം ഹർജികളിൽ പരാതിക്കാർക്ക് നോട്ടീസ് നൽകി വാദം കേൾക്കണമെന്നുണ്ട്. തുടർന്ന് പരാതിക്കാർക്ക് നോട്ടീസ് നൽകാൻ റാന്നി പൊലീസിന് നിർദ്ദേശം നൽകി ഹർജി മാറ്റി. തുടർന്ന് ഹൈക്കോടതിയുടെ വെബ്സൈറ്റിൽ ഹർജി 2022 മേയ് 20ന് പരിഗണിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പരാതിക്കാർക്ക് നോട്ടീസ് ലഭിച്ചില്ലെന്നത് ശ്രദ്ധിക്കാതെ 2022 ഏപ്രിൽ 29ന് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹർജി തീർപ്പാക്കി.

തങ്ങൾക്ക് നോട്ടീസ് നൽകാതെയും വാദംകേൾക്കാതെയും നൽകിയ ഉത്തരവ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബാബു ഉൾപ്പെടെയുള്ള പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജികളിലാണ് ഉത്തരവ് തിരിച്ചുവിളിച്ചത്. ഉത്തരവ് തിരിച്ചു വിളിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്ന മുൻ വിധിന്യായങ്ങൾ വിലയിരുത്തിയാണ് നടപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.