SignIn
Kerala Kaumudi Online
Saturday, 20 April 2024 6.17 AM IST

അയാൻ നേത്ര സുഭാഷിന് ബെസ്റ്റ് അച്ചീവേഴ്സ് അവാർഡ്

photo

കൊട്ടാരക്കര: ഒരു മിനിട്ടും അഞ്ച് സെക്കന്റുമെടുത്ത് 195 രാജ്യങ്ങളുടെ പതാകയെ കുറിച്ച് വിവരിച്ച ഏഴുവയസുകാരൻ അയാൻ നേത്ര സുഭാഷിന് മാജിക് ബുക്ക് ഒഫ് റെക്കോഡിന്റെ ബെസ്റ്റ് അച്ചീവേഴ്സ് അവാർഡ്. ഓരോ രാജ്യത്തിന്റെയും പതാകയും തലസ്ഥാനവും മറ്റ് വിശേഷങ്ങളുമൊക്കെ കുട്ടിപ്രതിഭയ്ക്ക് മനഃപാഠമാണ്. ആഗസ്റ്റിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ ഇതേ വിഭാഗത്തിൽ ഇന്ത്യാസ് ഇൻഡിപെൻഡന്റ് ഇൻസ്പിരേഷണൽ അവാർഡും ലഭിച്ചിരുന്നു. റോളർ സ്കേറ്റിംഗിൽ നാഷണൽ ചാമ്പ്യനായ അയാൻ ഗിന്നസ് വേൾഡ് റെക്കാഡിലടക്കം ഇടം നേടിയിട്ടുണ്ട്. ചൈൽഡ് പ്രൊട്ടക്ട് ടീം കേരള റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ഓൺലൈൻ മത്സരങ്ങളിൽ റിപ്പബ്ളിക് സോംഗ്, ചിത്രരചന എന്നീ വിഭാഗങ്ങളിലും അയാൻ ഒന്നാമനായി. കൊട്ടാരക്കര ഇടയ്ക്കിടം കുമാർ ഭവനിൽ സുഭാഷ് - അഖില ദമ്പതികളുടെ മകനാണ്. 28,29 തീയതികളിലായി കർണാടകയിൽ നടക്കുന്ന റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.