കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ ഗാന്ധി ജംഗ്ഷന് സമീപം റോഡ് വികസനത്തിന്റെ ഭാഗമായി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിച്ചിട്ടും നീക്കം ചെയ്യാത്ത പോസ്റ്റുകളിൽ കാട് കയറിയത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പരാതി. റോഡ് വികസനത്തിന്റെ ഭാഗമായി ട്രാൻസ്ഫോർമർ കെ.എസ്ഇബി മാറ്റി സ്ഥാപിച്ചെങ്കിലും പോസ്റ്റുകൾ നീക്കം ചെയ്തിട്ടില്ല. മഴക്കാലത്ത് ഇതിൽ കാട് കയറി നടപ്പാത മറച്ചു നിൽക്കുകയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അടക്കമുള്ള വാഹനങ്ങൾക്ക് പോസ്റ്റ് കാണാതെ വരികയും അപകടങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയുമാണ്. റോഡിലെ പോസ്റ്റുകൾ നീക്കം ചെയ്ത് അപകടസാദ്ധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |