സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന രോമാഞ്ചം ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്യും. ചെമ്പൻ വിനോദ്, സജിൻ ഗോപു, എബിൻ ബിനോ, ജഗദീഷ്, അനന്തരാമൻ, സിജു സണ്ണി, അസിം ജമാൽ, ശ്രീജിത് നായർ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സനു താഹിർ. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്റെയും ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ് സിന്റെയും ബാനറിൽ ജോൺ പോൾ ജോർജും ഗിരീഷ് ഗാംഗാധരനും ചേർന്നാണ് നിർമ്മാണം .വിതരണം സെൻട്രൽ പിക്ചേഴ്സ്.
ഇരട്ട 3ന്
ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്നനവാഗതനായ രോഹിത് എം .ജി കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഇരട്ട ഫെബ്രുവരി 3ന് തിയേറ്ററിൽ .അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് മറ്റ് താരങ്ങൾ.
നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ,ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് അപ്പു പാത്തു പ്രൊഡക്ഷൻഹൗസ് , മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ഛായാഗ്രഹണം വിജയ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |