ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആരോപണവിധേയരായ രണ്ട് പേർക്കെതിരെ കൂടി സി പി എം നടപടി. ആലപ്പുഴ വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയകൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി. വിജയകൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡി വെെ എഫ് ഐ മേഖല സെക്രട്ടറിയായ സിനാഫിനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. ലഹരിക്കേസിൽ പാർട്ടി സസ്പെൻഡ് ചെയ്‌ത ഷാനവാസിൻറെ അടുത്ത സുഹൃത്തുക്കളാണ് വിജയകൃഷ്‌ണനും സിനാഫും.
കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. ഇയാൾക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാർട്ടി ചുമത്തിയ കുറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |