മൂന്നുദിവസത്തിനുള്ളിൽ 300 കോടി കടന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ചിത്രം പഠാൻ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 313 കോടി നേടിയെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ. ഷാരൂഖിനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ഇന്ന് മാത്രം 38 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. മൂന്നുദിവസത്തെ മൊത്തം കളക്ഷനായി 163 കോടിയാണ് പഠാൻ നേടിയത്. രാജമൗലി ചിത്രം ബാഹുബലി (127 കോടി), കെ.ജി.എഫ് 2 (140 കോടി) എന്നിവയുടെ വാരാന്ത്യ റെക്കോഡുകൾ പഠാൻ മറികടന്നു. റിലീസിംഗ് ദിവസം തന്നെ 55 കോടിയാണ് ചിത്രം നേടിയത്. കെ.ജി.എഫ് 2 ഹിന്ദി പതിപ്പിന്റെ റെക്കാഡാണ് പഠാൻ തകർത്തത്. 53.95 കോടിയാണ് കെ.ജി.എഫ് 2 നേടിയത്. രണ്ടാംദിവസം കളക്ഷൻ 68 കോടിയായി ഉയർന്നു. യാഷ് രാജ് ഫിലിംസിന്റെ സ്പൈ .യൂണിവേഴ്സിലെ ഒടുവിലത്തെ ചിത്രമാണ് പഠാൻ. ടൈഗർ സിന്ദാ ഹെ, വാർ എന്നിവയാണ് ഇതിന് മുമ്പുള്ള രണ്ട് സിനിമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |