SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.27 PM IST

ഇത് ഈ രാജ്യം സഹിക്കില്ല,​ ഷാരൂഖ് ഖാൻ രാജ്യദ്രോഹിയെന്ന് ബിജെപി എംഎൽഎ

Increase Font Size Decrease Font Size Print Page
shrukh-

ലക്‌നൗ: ബോളിവുഡ് സൂപ്പർതാരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിലൊരാളുമായ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.എൽ.എ. ബംഗ്ലാദേശി പേസർ മുസ്തഫിസൂർ റഹ്മാനെ കെ.കെ.ആറിൽ ഉൾപ്പെടുത്തിയതിനാണ് ഷാരൂഖ് ഖാനെതിരെ ഉത്ത‌ർപ്രദേശിലെ ബി.ജെ.പി എം.എൽ.എയായ സംഗീത് സോം രംഗത്തെത്തിയത്. ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും തീരുമാനത്തെ പിന്തുണച്ച ഷാരൂഖിനെ രാജ്യദ്രോഹിയെന്നും എം.എൽ.എ അധിക്ഷേപിച്ചു

ഇത്തരം കളിക്കാർക്ക് ഈ രാജ്യത്ത് അനുമതി ലഭിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു. തന്റെവിജയത്തിന്റെ വേരുകൾ എവിടെ നിന്നാണെന്ന് ഷാരൂഖ് മറന്നു. നിങ്ങൾ ഈ സ്ഥാനത്ത് എത്തിയതിന് പിന്നിൽ ഈ രാജ്യത്തെ ജനങ്ങളാണെന്ന് ഷാരൂഖിനെ പോലുള്ള രാജ്യദ്രോഹികൾ മനസിലാക്കണം. ഇത് ഈ രാജ്യം സഹിക്കില്ല,​ ഇത്തരക്കാർക്ക് ഇവിടെ ഒരു സ്ഥാനവും ഉണ്ടാകില്ല,​ സംഗീത് സോം ഒരു പൊതുയോഗത്തിൽ പറഞ്ഞു.

മിനി ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് കെ.കെ.ആർ മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കിയത്. ഐ.പി.എൽ ലേലത്തിൽ കരാർ ലഭിച്ച ഏക ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് മുസ്തഫിസുർ.

TAGS: NEWS 360, NATIONAL, NATIONAL NEWS, SHARUKH KHAN, KKR, IPL, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY