മെൽബൺ: പത്താം തവണയും ആസ്ട്രേലിയൻ ഓപ്പൺ കീരീടം ഉയർത്തി സെർബിയയുടെ നൊവാക് ജോക്കോവിച്ച്, ഫൈനലിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്‌ത്തിയാണ് ജോക്കോവിച്ചിന്റെ റെക്കാഡ് നേട്ടം. സ്കോർ 6-3, 7-6 (7-4), 7-6(7-5) .
ആദ്യ സെറ്റ് ജോക്കോ അനായാസം നേടിയപ്പോൾ രണ്ടു മൂന്നും സെറ്റുകൾ ടൈബ്രേക്കറിലേക്ക് നീണ്ടു. കിരീടനേട്ടത്തോടെ ടെന്നിസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമുകൾ നേടുന്ന പുരുഷതാരമെന്ന റഫേൽ നദാലിന്റെ റെക്കോഡിനൊപ്പം ജോക്കോവിച്ച് എത്തി.ഇരുവരും 22 കിരീടം വീതമാണ് നേടിയത്. ലോകഒന്നാം നമ്പർ സ്ഥാനത്തേക്കും ജോക്കോ തിരിച്ചെത്തി. പത്ത് തവണ ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തിയിട്ടുള്ള ജോക്കോവിച്ച് എല്ലാ ഫൈനലിലും വിജയം നേടിയിരുന്നു, കഴിഞ്ഞ തവണ വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ആസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.
KING OF MELBOURNE 👑 @DjokerNole pic.twitter.com/myM619PTVN
— #AusOpen (@AustralianOpen) January 29, 2023
ആസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗത്തിൽ ബെലാറൂസിന്റെ അരീന സബലെങ്ക ചാമ്പ്യനായിരുന്നു, ഫൈനലിൽ കസാഖ്‌സ്ഥാന്റെ എലെന റിബകിനയെയാണ് സബലെങ്ക പരാജയപ്പെടുത്തിയത്. സ്കോർ 4-6, 6-3, 6-4,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |