SignIn
Kerala Kaumudi Online
Saturday, 09 November 2024 9.34 AM IST

പ്ലേറ്റിൽ വിളമ്പിയത് ഉഗ്രവിഷം,​ രക്ഷയായത് സോഷ്യൽ മീഡിയ

Increase Font Size Decrease Font Size Print Page
octopus

ബീജിംഗ് : റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ആളെ മരണത്തിന് മുന്നിൽ നിന്ന് രക്ഷിച്ചത് അയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം.! ചൈനയിലെ ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് സംഭവം. റെസ്റ്റോറന്റിലെത്തിയ ആൾ നീരാളി കൊണ്ടുള്ള വിഭവത്തിനാണ് ഓർഡർ നൽകിയത്. വിഭവം മുന്നിലെത്തിയെങ്കിലും അസ്വഭാവികത തോന്നിയതോടെ വിഭവത്തിന്റെ ചിത്രം പകർത്തി ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

നീരാളികളിൽ ഒന്നിൽ നീല നിറത്തിലെ വളയങ്ങൾ കണ്ടതായിരുന്നു സംശയത്തിന് കാരണം. ഇത് കഴിക്കാൻ പറ്റുന്നതാണോ എന്ന അടിക്കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തു. ചിത്രം ഭാഗ്യത്തിന് സയൻസ് ബ്ലോഗറായ ബോ വൂ സാ ഷീയുടെ ശ്രദ്ധയിൽപ്പെട്ടു. മിനിറ്റുകൾക്കുള്ളിൽ തന്നെ അദ്ദേഹം മറുപടി നൽകി. ഇത് കഴിക്കാൻ പാടില്ല. കാരണം അതൊരു ' ബ്ലൂ റിംഗ്‌ഡ് ഒക്ടോപസ് " ആയിരുന്നു.

ഇതിന് ഉയർന്ന അളവിലുള്ള വിഷമുണ്ടെന്നും ചൂടാക്കിയത് കൊണ്ട് അതില്ലാതാകില്ലെന്നും ഷീ ചൂണ്ടിക്കാട്ടി. ഏതായാലും ചിത്രം പകർത്തിയതിന് പിന്നാലെ തന്നെ നീരാളി വിഭവം തനിക്ക് വേണ്ടെന്ന് കാട്ടി അയാൾ മടക്കി അയച്ചിരുന്നു. ബ്ലൂ റിംഗ്‌ഡ് ഒക്ടോപസിന്റെ വിഷം മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുകയും ഉള്ളിലെത്തി മിനിറ്റുകൾക്കുള്ളിൽ മരണത്തിനോ ശരീരം തളരാനോ കാരണവുമാകുന്നു.

പേര് പോലെ തന്നെ ശരീരത്തിലെ തിളങ്ങുന്ന നീല വളയങ്ങളാണ് പസഫിക്,​ ഇന്ത്യൻ സമുദ്രങ്ങളിൽ കാണപ്പെടുന്ന ഈ നീരാളികളുടെ പ്രത്യേകത. എന്നാൽ ജീവന് ഭീഷണിയെന്ന് കാണുമ്പോൾ അപായ സൂചന പോലെയാണ് ഈ വളയങ്ങൾ തെളിയുന്നത്. നീരാളികൾക്കിടെയിൽ ഏറ്റവും വീര്യമേറിയ വിഷമുള്ള സ്പീഷീസുകളിലൊന്നാണ് ബ്ലൂ റിംഗ്‌ഡ് ഒക്ടോപസ്.

26 മനുഷ്യരെ മിനിറ്റുകൾക്കുള്ളിൽ കൊല്ലാനുള്ള വിഷം ഇക്കൂട്ടർക്കുണ്ട്. ഇവയുടെ കുത്തേറ്റാൽ അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കും. ചൈനയിൽ ഇതിന് മുമ്പും അപൂർവമായി സാധാരണ നീരാളികൾക്കൊപ്പം മാർക്കറ്റുകളിൽ ബ്ലൂ റിംഗ്‌ഡ് ഒക്ടോപസുകളെ അബദ്ധത്തിൽ വിറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.