ശ്രീനഗർ: ജോഡോ യാത്രയുടെ സമാപന ചടങ്ങിന് മുന്നേ മഞ്ഞിൽ കളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. ഇരുവരും സഹപ്രവർത്തകരുമായി കാശ്മീരിലെ മഞ്ഞിൽ കളിക്കുന്ന വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുത്. രാഹുൽ മഞ്ഞുകട്ട വാരിയെടുത്ത് കെെകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിലേയ്ക്ക് ഇട്ട് ഓടുന്നതും പിന്നാലെ പ്രിയങ്ക ഗാന്ധി തിരിച്ച് മഞ്ഞ് എറിയുന്നതും വീഡിയോകളിൽ കാണാം.
രാഹുലിന്റെ കെെ രണ്ടും കൂട്ടി പിടിച്ച ശേഷം പ്രിയങ്ക തലയിലേയ്ക്ക് മഞ്ഞ് എറിയുന്നതും വീഡിയോയിലുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ തലയിലേയ്ക്ക് രാഹുൽ ഗാന്ധി മഞ്ഞ് വാരിയിടുന്നതും ദൃശ്യങ്ങളിൽ കാണാം. രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലെെക്കുകളും ലഭിക്കുന്നുണ്ട്.
Sheen Mubarak!😊
— Rahul Gandhi (@RahulGandhi) January 30, 2023
A beautiful last morning at the #BharatJodoYatra campsite, in Srinagar.❤️ ❄️ pic.twitter.com/rRKe0iWZJ9
അതേസമയം, ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ നടന്നു. സമാപന സമ്മേളനം നടന്ന ഷേർ ഇ കാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിലാണ്. വെള്ളിയാഴ്ചയാണ് രാഹുൽ കാശ്മീരിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |