തന്മാത്ര എന്ന ചിത്രത്തിൽ തുടങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരാ വസുദേവ്. ഇപ്പോൾ മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ കുടുംബത്തിലെ ഒരംഗമായി മാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ സിനിമാ സീരിയൽ രംഗത്തെ വിശേഷങ്ങൾ കൗമുദി മൂവീസുമായി പങ്കുവയ്ക്കുകയാണ് താരം. ഒപ്പം നടനും നിർമ്മാതാവുമായ ഡോ. മാത്യൂ മാമ്പ്രയുമുണ്ട്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന 'കിറുക്കൻ' എന്ന ചിത്രത്തിന്റെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നുണ്ട്.
തന്മാത്ര എന്ന ചിത്രത്തിലെ ശ്രദ്ധ നേടിയ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്നാണ് മീര പറയുന്നത്. അമ്മ അച്ഛനോട് എങ്ങനെ പെരുമാറുന്നു എന്നത് നിരീക്ഷിച്ചിട്ടാണ് തന്മാത്രയിലെ കഥാപാത്രത്തെ ചെയ്തതെന്നും താരം പറയുന്നു. സിനിമയും കഥാപാത്രവും വിജയിച്ചതിന് പിന്നിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മീര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |