മലപ്പുറം: മരവ്യവസായ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ചെറുകിട മരവ്യവസായ അസോസിയേഷൻ കോട്ടയ്ക്കൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പ്രസിഡന്റ് പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.പി. ഷാജി അദ്ധ്യക്ഷത
വഹിച്ചു.
സി.ജി. ജോസഫ് (പ്രസിഡന്റ്), വി.പി. ഷാജി,ഡി.കെ. പ്രകാശൻ, സതീഷ് കുമാർ (വൈസ് പ്രസിഡന്റുമാർ),ഡി.കെ. ശിവൻ(സെക്രട്ടറി), ആർ.കെ ആസാദ്,പി.പി വാസുദേവൻ,പി.പി. സുരേഷ് ബാബു(ജോയിന്റ് സെക്രട്ടറിമാർ), വി.പി. ഹരിദാസൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |