തിരുവല്ല: ലോക തണ്ണീർത്തട സംരക്ഷണ ദിനത്തിൽ ജലസ്രോതസുകളുടെ സംരക്ഷണത്തിന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വെൺപാല രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഴയോരത്ത് ശ്രദ്ധക്ഷണിക്കൽ പരിപാടി നടത്തി. മണിമലയാറിന്റെ തീരത്ത് നടത്തിയ പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മോൻസി വെൺപാല അദ്ധ്യക്ഷത വഹിച്ചു. പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണതക്കെതിരെ പുഴയോരത്ത് പ്ലകാർഡുകളും സ്ഥാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ടോണി ഇട്ടി,വിനീത്, അഖിൽ ചിറയിൽ, അജിൽ സി.എ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |