മുഹമ്മ: മണ്ണഞ്ചേരി തമ്പകച്ചുവട് ഗവ. യു. പി സ്കൂളിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രീ -പ്രൈമറി, പ്രൈമറി ക്ലാസ്സുകളിലേക്ക് ഒരു മണിക്കൂറിനുള്ളിൽ പുതിയതായി പ്രവേശനം നേടിയത് 104 കുട്ടികൾ.തിങ്കളാഴ്ച നടത്തിയ അഡ്മിഷൻമേളയിലൂടെയാണ് ഇത്രയും കുട്ടികൾ മികവിന്റെ നേർക്കാഴ്ച ഒരുക്കുന്ന ഈ വിദ്യാലയത്തിലേക്കു കടന്നുവന്നത്. നിലവിൽ 1065 കുട്ടികളുണ്ട്. അഡ്മിഷൻ മേള പി പി ചിത്തരഞ്ജൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ കെ ജ്യോതിഷ് കുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. .പി എ ജുമൈലത്ത്, എം എസ് സന്തോഷ്, കെ ഉദയമ്മ, ടി കെ ശരവണൻ, ലതിക ഉദയൻ, ബിന്ദു സതീശൻ, ദീപ സുരേഷ്, പി എ സൈദ്, വി ആർ.ബിന്ദു, പ്രധാനാ ധ്യാപിക എം ഉഷാകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |