കൊല്ലം: പത്തൊൻപതാമത് ബി.എസ്.എൻ.എൽ കേരള റീജിയണൽ ക്രിക്കറ്റ് ടൂർണമെന്റ് 6, 7 തീയതികളിൽ കൊല്ലം ആശ്രാമം ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. സംസ്ഥാനത്തെ പതിനൊന്ന് ബിസിനസ് ഏരിയകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ടൂർണമെന്റ് 6ന് രാവിലെ 10ന് ബി.എസ്.എൻ.എൽ കൊല്ലം ജില്ലാ ജനറൽ മാനേജർ എം.എസ്.ഹരി ഉദ്ഘാടനം ചെയ്യുമെന്ന് ബി.എസ്.എൻ.എൽ സബ് റീജിയണൽ സ്പോർട്സ് ആൻഡ് കൾച്ചറൽ ബോർഡ് കൊല്ലം സെക്രട്ടറി ആർ.സജീവ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |