തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള അച്ചടി വകുപ്പ് ഫാക്ടറീസ് ആക്ടിലേക്ക് മാറ്റി സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നതായി കെ. മുരളീധരൻ എം.പി ആരോപിച്ചു. കേരള ഗവ. പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി ഷാജി കുര്യന്റെയും, സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. ജബീറിന്റയും യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഡയറിയുടെ അച്ചടിപോലും പേപ്പറിന്റെയും അച്ചടിക്കാനാവശ്യമായ അനുബന്ധ സാമഗ്രികളുടെയും ലഭ്യതക്കുറവു മൂലം പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. പ്രത്യേകമായി തിരഞ്ഞെടുത്ത സ്വകാര്യ പ്രസുകൾക്ക് സർക്കാർ അച്ചടി ജോലികൾ നൽകി അച്ചടിവകുപ്പിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, അഡ്വ. പി.എ. സലിം, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കരമന അനിൽ, വിജി ടി.ബി, സംസ്ഥാന സെക്രട്ടറിമാരായ വെമ്പായം അനിൽ, അനീഷ് കൃഷ്ണ, മാരായമുട്ടം അനിൽ, വഞ്ചിയൂർ രാധാകൃഷ്ണൻ, പാങ്ങപ്പാറ അശോകൻ, അബ്ദുൾ വാഹിദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |