തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനും റെയിൽ, ബസ് ഗതാഗത വികസനത്തിനും പുറമേ പ്രാദേശിക വ്യോമഗതാഗതത്തിനും പദ്ധതികളുമായി സർക്കാർ മുന്നോട്ട്. കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച എയർ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കും എന്നതിന്റെ തുടർച്ചയായി വിനോദസഞ്ചാര വികസനം, അന്തർ ജില്ലാ വിമാനയാത്ര പ്രോത്സാഹിപ്പിക്കൽ എന്നിവയ്‌ക്കായും ദുരന്ത പ്രതികരണ മാനേജ്‌മെന്റിനെ സഹായിക്കാനും നോ ഫ്രിൽ എയർസ്‌ട്രിപ് ശൃംഖല നടപ്പാക്കാൻ പ്രാരംഭ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്.
സംസ്ഥാനത്താകെ എയർസ്‌ട്രിപ് നടപ്പാക്കാൻ പി.പി.പി മോഡലിൽ ഒരു പ്രത്യേക കമ്പനി തന്നെ സർക്കാർ സ്ഥാപിക്കും. ഇതിനായുളള ഇക്വിറ്റി പിന്തുണയായി 20കോടി രൂപ സർക്കാർ അനുവദിച്ചു. ഇതിനായി ഇടുക്കിയിലും വയനാട്ടിലും കാസർകോടും സാദ്ധ്യതാ പഠനം നടത്താൻ ഡി.പി.ആർ തയ്യാറാക്കുന്നതിനുളള പ്രാരംഭ നടപടികളും ആരംഭിച്ചുകഴിഞ്ഞുവെന്നും ധനമന്ത്രി സഭയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |