SignIn
Kerala Kaumudi Online
Tuesday, 12 May 2026 3.25 AM IST

എ.ഐ.ബി.ഇ.എ മുൻ അസി.സെക്രട്ടറി കെ. ശ്രീനിവാസൻ

Increase Font Size Decrease Font Size Print Page
sreenivasan

കൊച്ചി: ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.ഐ.ബി.ഇ.എയുടെ മുൻ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കെ. ശ്രീനിവാസൻ (85 ) ബംഗളുരുവിൽ നിര്യാതനായി. ഇന്ന് രാവിലെ 10 മുതൽ 12 വരെ എറണാകുളം മഹാകവി ഭാരതിയാർ റോഡിലെ എ.കെ.ബി.ഇ.എഫ് ഓഫീസിലും തുടർന്ന് വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിന് സമീപത്തെ വസതിയായ അനൂപ് ശ്രീയിലും പൊതുദർശനത്തിനു വയ്‌ക്കും. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6 ന് മരട് ശ്മശാനത്തിൽ. ഭാര്യ: ഓമന ശ്രീനിവാസൻ (പി.എൻ.ബി റിട്ട. ഉദ്യോഗസ്ഥ ). മക്കൾ: അനൂപ് (യു.എസ്.എ), അനൂജ. മരുമക്കൾ: ബൃന്ദ (ഗൂഗിൾ, യു.എസ്.എ ), ബിബിൻ.

എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി, എസ്.ബി.ടി എംപ്ലോയീസ് യൂണിയൻ ദേശീയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജീവനക്കാരെ പ്രതിനിധീകരിച്ച് എസ്.ബി.ടി ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു. എസ്. ബി.ടിയിൽ നിന്ന് വിരമിച്ച ശേഷം ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.

TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY