SignIn
Kerala Kaumudi Online
Wednesday, 20 May 2026 6.15 AM IST

'ഷാരൂഖ് ഖാൻ പാവം, അദ്ദേഹം എമ്പുരാനിൽ ഒരു സീൻ അഭിനയിച്ചിരുന്നു, പക്ഷേ'; മോഹൻലാൽ

mohanlal

മോഹൻലാൽ - പൃഥ്വിരാജ് ചിത്രമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമപ്രേമികൾ. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ വൻ താരനിര തന്നെ ഉണ്ടെന്ന് മുൻപ് പുറത്തുവന്നിരുന്നു. നിരവധി പേരെ പരിചയപ്പെടുത്തിയെങ്കിലും ഇനിയും ആരാധകർക്കായി നിരവധി സർപ്രെെസ് സിനിമയിൽ ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് പല പ്രവചനങ്ങളും നടക്കുന്നുണ്ട്. ഇതിനിടെ മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ചർച്ചയാകുന്നത്.

എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. സിനിമയിൽ മമ്മൂട്ടിയോ, ബോളിവുഡ് താരം ഷാരൂഖ് ഖാനോ ഉണ്ടോ എന്ന ചോദ്യത്തിന് രസകരമായി മോഹൻലാൽ പറഞ്ഞ മറുപടി ആരാധകരിൽ ചിരിപടർത്തി.

mohanlal

'ഷാരൂഖ് ഖാൻ പാവം, അദ്ദേഹം എമ്പുരാന്റെ ഒരു സീനിൽ അഭിനയിച്ചിരുന്നു. പക്ഷേ പൃഥ്വിരാജ് അത് കട്ട് ചെയ്തു കളഞ്ഞു' എന്നാണ് മോഹൻലാൽ തമാശയ്ക്ക് പറയുന്നത്. ഉടനെ പൃഥ്വിരാജും അതെ അത് ഡിലീറ്റ് സീൻ റിലീസ് ചെയ്യുമ്പോൾ കാണാമെന്നും പറയുന്നു. പിന്നാലെ അവതാരകനും താരങ്ങളും ചിരിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഒരു തമാശയായാണ് മോഹൻലാൽ ഈ മറുപടി നൽകുന്നതെന്ന് വ്യക്തം. സിനിമ റിലീസ് ദിനത്തിൽ മാത്രമേ അതിലെ കൂടുതൽ താരങ്ങളെ അറിയാൻ കഴിയു. എമ്പുരാനിൽ ഫഹദ് ഫാസിൽ ഇല്ലെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EMPURAAN, MOHANLAL, PRITHVIRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY