SignIn
Kerala Kaumudi Online
Saturday, 16 May 2026 1.40 AM IST

മാമ്പഴം കഴിക്കുന്ന ശീലം വര്‍ദ്ധിച്ചു; ആരോഗ്യത്തെ ബാധിക്കുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

mango

സീസണയാതിനാല്‍ തന്നെ മാമ്പഴം ധാരാളം ലഭ്യമാകുന്നുണ്ട്. കടുത്ത ചൂട് കാലത്ത് ധാരാളം മാമ്പഴം കഴിക്കുന്ന ശീലവും പലരിലും വര്‍ദ്ധിച്ചു. ധാരാളം ഗുണങ്ങളുള്ള പഴവര്‍ഗമാണെങ്കിലും മാമ്പഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ചില കാര്യങ്ങളുമുണ്ട്. രോഗപ്രതിരോധത്തിന് സഹായിക്കുന്ന വൈറ്റമിന്‍ സി, എ എന്നിവ മാമ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാര്‍ത്ഥമായതിനാല്‍ ഇത് ദഹനത്തേയും വലിയ അളവില്‍ സഹായിക്കുന്നുണ്ട്.

ആന്റിഓക്‌സിഡന്റുകളുടെ സാന്നിദ്ധ്യം ഇന്‍ഫ്‌ളമേഷനേയും പ്രതിരോധിക്കുന്നുണ്ട്. ആരോഗ്യത്തിന് ഗുണകരമാണെങ്കിലും മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം. ചൂട് ഉത്പാദിപ്പിക്കുന്ന ഭക്ഷണം ആയതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് മുഖക്കുരു, വായ്പ്പുണ്ണ്, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. യാതൊരു നിയന്ത്രണവും ഇല്ലാതെ ആറും ഏഴും മാമ്പഴം വരെ കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കും.

അമിതമായി കഴിക്കുന്നത് ചര്‍മ്മത്തില്‍ ചൂട് കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. വെറും വയറ്റിലോ ആവശ്യത്തിന് വെള്ളം കുടിക്കാതെയോ മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നുവെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രമേഹരോഗമുള്ളവരും അമിതമായി മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, MANGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY