
റാഞ്ചി: ജാർഖണ്ഡിൽ 27 മാവോയിസ്റ്റുകൾ പൊലീസിൽ കീഴടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ
കീഴടങ്ങലാണിതെന്ന് പൊലീസ് അറിയിച്ചു. നിരോധിത സംഘടനയിലെ മുതിർന്ന നേതാവ് മിസിർ ബെസ്രയുടെ സംഘത്തിലുള്ളവരാണ് കീഴടങ്ങിയത്. സർക്കാരിന്റെ പുനരധിവാസ നയങ്ങളിൽ ആകൃഷ്ടരായും ഉൾപ്പാർട്ടി പ്രതിസന്ധികളിൽ മടുത്തുമാണ് തീരുമാനത്തിലെത്തിയത്. വൻ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. ഒളിവിലുള്ള മാവോയിസ്റ്ര് നേതാവ് മിസിർ ബെസ്രയ്ക്കായുള്ള തെരച്ചിൽ നടക്കുകയാണ്. മേഖലയിലെ മാവോയിസ്റ്ര് സാന്നിദ്ധ്യം പൂർണമായും ഇല്ലാതാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |