
തിരുവനന്തപുരം: മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ഇന്ന് ശബ്ദിക്കും. വൈബ്രേറ്റും ചെയ്യും. ഭയക്കേണ്ട. സെൽ ബ്രോഡ്കാസ്റ്റിംഗിന്റെ ട്രയലാണ്. പ്രകൃതി ദുരന്തങ്ങൾ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്നതാണ് സെൽ ബ്രോഡ് കാസ്റ്റിംഗ് സംവിധാനം.
അടിയന്തര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാം. സന്ദേശങ്ങളോട് പ്രതികരിക്കേണ്ട. അലാറം പോലുള്ള ശബ്ദമാകും ഫോണിൽ നിന്ന് വരിക.
ദേശീയ ദുരന്ത നിവാരണ അതോറിട്ടി, ടെലികമ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിട്ടി എന്നിവ ചേർന്നാണിത് നടത്തുന്നത്. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് സുരക്ഷാ മുൻകരുതൽ എടുക്കാനാണിത്. ഓരോ മേഖലയിലും ഓരോ ദിവസമാണ് ട്രയൽ. ടെലിവിഷൻ, റേഡിയോ എന്നിവ വഴി അലർട്ട് നൽകുന്നതും പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |