SignIn
Kerala Kaumudi Online
Wednesday, 06 May 2026 1.35 AM IST

ബഡ്ജറ്റ് അവതരണം ആരംഭിച്ചു; സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

Increase Font Size Decrease Font Size Print Page

kn-balagopal-

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിന്റെ അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു. . ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും ഡിമാന്റിന്റെയും ചലാനത്മകതയുടെയും ഉൽപാദന വളർച്ചയുടെയും മുൻനിരയിൽ നിൽക്കുന്ന വികസനത്തുറകളെയാണ് സൂര്യോദയ മേഖലകൾ എന്ന് വിശേഷിപ്പിക്കുന്നത്. സാമ്പത്തികരംഗത്തെ നിരന്തര നവീകരണത്തിന്റെ പ്രക്രിയയിൽ രാജ്യത്തുതന്നെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ആളോഹരി വരുമാനത്തിൽ അടക്കം കേരളം മുന്നേറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'സംസ്ഥാനത്ത് വേറിട്ട മാതൃകകൾ നടപ്പാക്കും. മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നു. മെഡിക്കൾ ഹബ്ബാക്കി കേരളത്തെ മാറ്റും. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ ബലഹീനതയിൽ ആശങ്ക തുടരുകയാണ്. സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം കേരളത്തെ തള്ളിവിടുകയാണ്. കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവം'- ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെട്രോയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ റെയിൽ വികസനം കേന്ദ്രം അവഗണിക്കുകയാണ്. യാത്രക്കാർ ദുരിതത്തിലാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

TAGS: KN BALAGOPAL, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.