തിരുവനന്തപുരം: കെ.എസ്.ഇ.ബിയോടുള്ള വൈരാഗ്യം തീർക്കാൻ ട്രാൻസ്ഫോർമറിലെ ഫ്യൂസും ആർ.എം.യുവും കേടാക്കി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ കേസിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാമൻ ഒളിവിലാണ്.
കോഴിക്കോട് കല്ലായിയിൽ ജൂലായ് രണ്ടിനാണ് സംഭവമുണ്ടായത്. ഒരുപ്രദേശമാകെ ഇരുട്ടിലായെന്ന പരാതിയനുസരിച്ചെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് പന്നിയങ്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ ട്രാൻസ്ഫോർമർ തകരാറിലാക്കുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പെരുവയൽ കല്ലേരി സായി കൃപയിൽ വി.രജീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയും കെ.എസ്.ഇ.ബി. ഇലക്ട്രിസിറ്റി വർക്കറുമായ സുബൈർ വി. ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |