SignIn
Kerala Kaumudi Online
Friday, 15 May 2026 2.26 AM IST

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

exam

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് 3ന് പി.ആർ.ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫാണ് ഫലംപ്രഖ്യാപിക്കുക. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി(ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങും. മേയിൽ തന്നെ ട്രയൽ അലോട്ട്‌മെന്റ് നടത്താനാണ് നീക്കം.ഫലം അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പ്രത്യേക സംവിധാനമേർപ്പെടുത്തി. www.results.kite.kerala.gov.in, എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും 'Sabhalam KITE' മൊബൈൽ ആപ്പും വഴി ഫലങ്ങളറിയാം. പരീക്ഷാഫലം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ 'നമ്മുടെ കേരളം' ആപ്പിലൂടെയും ലഭ്യമാകും. കേരള സ്‌റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്ട്സഅപ്പ് നമ്പരിലും ഫലം അറിയാം.

1. https://kbpe.kerala.gov.in/
2. https://results.digilocker.gov.in/
3. https://sslcexam.kerala.gov.in/
4. https://thslcexam.kerala.gov.in/thslc/
5. https://sslchiexam.kerala.gov.in/
6. https://thslchiexam.kerala.gov.in/
7. https://ahslcexam.kerala.gov.in/
8. www.prd.kerala.gov.in
9. https://results.kite.kerala.gov.in

10. results.kerala.gov.in
11. examresults.kerala.gov.in
12. result.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലും ഫലം അറിയാം.

Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA