SignIn
Kerala Kaumudi Online
Saturday, 09 May 2026 11.53 AM IST
 

കേരളത്തിൽ യുഡിഎഫ് 'സുനാമി'; ചാത്തന്നൂരിൽ എൻഡിഎയുടെ അട്ടിമറി, തകർന്നടിഞ്ഞ് എൽഡിഎഫ്

Increase Font Size Decrease Font Size Print Page

kerala

തിരുവനന്തപുരം: കേരളത്തിൽ തരംഗം തീർത്തി യുഡിഎഫ്. 100 സീറ്റുകളിൽ കൂടുതൽ ലീഡുമായി യുഡിഎഫ് മുന്നേറുകയാണ്. ചാത്തന്നൂരിൽ അക്കൗണ്ട് തുറക്കാനായത് എൻഡിഎയ്ക്ക് ആശ്വാസമായി. ജനങ്ങൾ നൽകിയ വിജയത്തിന് നന്ദി പറഞ്ഞ് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. തത്സമയ അപ്ഡേറ്റുകളിലേക്ക്....

LIVE UPDATES
4 DAYS AGO
May 04, 2026 03:11 PM

നേമത്ത് രാജീവ് ചന്ദ്രശേഖർ വിജയിച്ചു.

 

4 DAYS AGO
May 04, 2026 03:10 PM

 

തൃശൂർ നഗരത്തിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം. 

ഫോട്ടോ അമൽ സുരേന്ദ്രൻ

4 DAYS AGO
May 04, 2026 03:04 PM

അഴീക്കോട് യുഡിഎഫ് സ്ഥാനാർത്ഥി മുന്നിൽ. റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് എൽഡിഎഫ്.

 

4 DAYS AGO
May 04, 2026 12:37 PM

ആറന്മുള നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിയുടെ വിജയം പത്തനംതിട്ട ഡി.സി.സി ഓഫീസിന് മുന്നിൽ ആഘോഷിക്കുന്ന പ്രവർത്തകർ. ഫോട്ടോ: വിപിൻ വേദഗിരി

4 DAYS AGO
May 04, 2026 12:29 PM

തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ മുന്നിൽ

 

4 DAYS AGO
May 04, 2026 11:56 AM

തിരഞ്ഞെടുപ്പിൽ വൻ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. സംസ്ഥാനത്ത് പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 

 

5 DAYS AGO
May 04, 2026 11:52 AM

ധർമ്മടത്ത് ആറാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ

 

5 DAYS AGO
May 04, 2026 11:32 AM

അമ്പലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ ലീഡുചെയ്യുമ്പോൾ ഭാര്യ ജൂബിലി നവപ്രഭ അദ്ദേഹത്തിന് സ്നേഹ ചുംബനം നൽകിയപ്പോൾ ചിത്രം : മഹേഷ് മോഹൻ

5 DAYS AGO
May 04, 2026 11:28 AM

മലപ്പുറത്ത് ലീഗ് പ്രവർത്തകരുടെ ആഘോഷം

5 DAYS AGO
May 04, 2026 11:27 AM

കോട്ടയം ഡി.സി ഓഫീസിൽ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

5 DAYS AGO
May 04, 2026 11:25 AM

 

ആറന്മുള നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി വിജയിക്കുമെന്ന് സൂചനകൾ ലഭിച്ചതോടെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലേക്ക് എത്തിയ പ്രവർത്തക വിജയാഹ്ലാദം മുഴക്കുന്നു.
ഫോട്ടോ: വിപിൻ വേദഗിരി

5 DAYS AGO
May 04, 2026 11:23 AM

പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണൻ ലീഡ് ചെയ്യുന്നു. 876 വോട്ടിന്റെ ലീഡ് 

 

5 DAYS AGO
May 04, 2026 11:17 AM

പാലക്കാട് ശോഭ സുരേന്ദ്രൻ ലീഡ് തിരിച്ചുപിടിച്ചു.

 

5 DAYS AGO
May 04, 2026 11:09 AM

പേരാവൂരിൽ സണ്ണി ജോസഫ് മുന്നിൽ.

 

5 DAYS AGO
May 04, 2026 10:46 AM

100 സീറ്റിൽ ലീഡെഡുത്ത് യുഡിഎഫ്. കേരളത്തിൽ പുതിയ തരംഗം.

 

5 DAYS AGO
May 04, 2026 10:35 AM

തൃശൂർ ഡിഡിസി ഓഫിസിന് മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. 

ഫോട്ടോ അമൽ സുരേന്ദ്രൻ

5 DAYS AGO
May 04, 2026 10:34 AM

പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കണ്ടോന്മെന്റ് ഹൗസിൽ തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നു

5 DAYS AGO
May 04, 2026 10:31 AM

പാലക്കാട് രമേഷ് പിഷാരടി മുന്നിൽ. ആദ്യഘട്ടത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനായിരുന്നു മുന്നിൽ

 

5 DAYS AGO
May 04, 2026 10:01 AM

പാലാ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വീട്ടിൽ പ്രവർത്തകർക്കൊപ്പം ഫലം അറിയുന്നു. ഫോട്ടോ:  ശ്രീകുമാർ ആലപ്ര

5 DAYS AGO
May 04, 2026 09:59 AM

 

കന്റോൺമെന്റ് ഹൌസിൽ തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്ന പ്രവർത്തകർ

5 DAYS AGO
May 04, 2026 09:57 AM

പറവൂരിൽ വിഡി സതീശനും വട്ടിയൂർക്കാവിൽ കെ മുരളീധരനും പിന്നിൽ.

 

5 DAYS AGO
May 04, 2026 09:54 AM

ധർമ്മടത്ത് യുഡിഎഫ് ലീഡ് ഉയർത്തുന്നു. 2500 വോട്ടുകൾക്കാണ് പിണറായി പിന്നിൽ. രണ്ടാം റൗണ്ടിലും പിണറായി പിന്നിലാകുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറുകളിൽ.

 

5 DAYS AGO
May 04, 2026 09:37 AM

കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാൽ മുന്നിൽ

 

5 DAYS AGO
May 04, 2026 09:34 AM

നേമത്ത് 1302 വോട്ടിന് രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുന്നു. റോഷി അഗസ്റ്റിൻ ഇടുക്കിയിൽ പിന്നിൽ. അമ്പലപ്പുഴയിൽ എച്ച് സലാം ലീഡ് ചെയ്യുന്നു. 

5 DAYS AGO
May 04, 2026 09:33 AM

പേരാവൂരിൽ കെകെ ശൈലജ മുന്നിൽ. മലമ്പുഴയിൽ എ പ്രഭാകരൻ മുന്നിൽ.

 

5 DAYS AGO
May 04, 2026 09:25 AM


ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ. ആദ്യ റൗണ്ട് എണ്ണിയപ്പോഴാണ് പിണറായി പിന്നിലായത്.

 

5 DAYS AGO
May 04, 2026 09:19 AM

വടകരയിൽ കെകെ രമ രണ്ടായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് മുന്നിൽ

 

5 DAYS AGO
May 04, 2026 09:10 AM

അമ്പലപ്പുഴയിൽ ജി സുധാകരൻ 1204 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

 

5 DAYS AGO
May 04, 2026 09:05 AM

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി 928 വോട്ടുകൾക്ക് മുന്നിൽ.

 

5 DAYS AGO
May 04, 2026 08:58 AM


പത്തനാപുരത്ത് 973 വോട്ടുകൾക്ക് യുഡിഎഫ് ലീഡ് ചെയ്യുന്നു. തൃത്താലയിൽ വിടി ബൽറാം ലീഡ് ചെയ്യുന്നു.

 

5 DAYS AGO
May 04, 2026 08:57 AM

നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ. മഞ്ചേശ്വരത്തും കാസർകോടും എൻഡിഎ ലീഡ് ചെയ്യുന്നു.

 

5 DAYS AGO
May 04, 2026 08:55 AM

മന്ത്രിമാരായ വീണാ ജോർജും എംബി രാജേഷും പിന്നിൽ.

 

5 DAYS AGO
May 04, 2026 08:53 AM

ലീഡിൽ കേവലഭൂരിപക്ഷം തൊട്ട് യുഡിഎഫ്

 

5 DAYS AGO
May 04, 2026 08:52 AM

കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ ലീഡ് ചെയ്യുന്നു. ചടയമംഗലത്ത് ജെ ചിഞ്ചുറാണി മുന്നിൽ.

 

5 DAYS AGO
May 04, 2026 08:50 AM

5 DAYS AGO
May 04, 2026 08:48 AM

ധർമ്മടത്ത് പിണറായി വിജയൻ 301 വോട്ടുകൾക്ക് മുന്നിൽ

 

5 DAYS AGO
May 04, 2026 08:48 AM

പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ മുന്നിൽ.

 

5 DAYS AGO
May 04, 2026 08:39 AM

ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി മുന്നിൽ.

 

5 DAYS AGO
May 04, 2026 08:37 AM

വട്ടിയൂർക്കാവിൽ കെ മുരളീധരൻ 39 വോട്ടുകൾക്ക് മുന്നിൽ

 

5 DAYS AGO
May 04, 2026 08:37 AM

എൻഡിഎയ്ക്ക് മികച്ച തുടക്കം. നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

 

5 DAYS AGO
May 04, 2026 08:35 AM

പേരാവൂരിൽ കെകെ ശൈലജ പിന്നിൽ. ബേപ്പൂരിൽ മന്ത്രി റിയാസ് മുന്നിൽ

 

5 DAYS AGO
May 04, 2026 08:27 AM

വോട്ടെണ്ണി അരമണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. യുഡിഎഫ് 68 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എൽഡിഎഫ് 60 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

 

5 DAYS AGO
May 04, 2026 08:21 AM

കഴക്കൂട്ടത്ത് വി മുരളീധരൻ മൂന്ന് വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് ശോഭാ സുരേന്ദ്രനും 13 വോട്ടിന് മുന്നിലാണ്. 

5 DAYS AGO
May 04, 2026 08:19 AM

പറവൂരിൽ പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ മുന്നിലാണ്. വട്ടിയൂർക്കാവിൽ യുഡിഎഫ് മുന്നിൽ. രണ്ടിടത്ത് എൻഡിഎയ്‌ക്ക് ലീഡ്.

5 DAYS AGO
May 04, 2026 08:15 AM

മന്ത്രിമാരായ വീണാ‌ ജോർജ്, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവരടക്കം പ്രമുഖരെല്ലാം മുന്നിലാണ്.

കോട്ടയത്ത്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കൽപറ്റയിൽ ടി സിദ്ദിഖ് എന്നിവർ മുന്നിൽ. മഞ്ചേശ്വരത്ത്‌ കെ സുരേന്ദ്രനാണ് മുന്നിൽ.

5 DAYS AGO
May 04, 2026 08:03 AM

സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ലീഡ് എവിടെനിന്ന് എന്ന് ആശങ്കയോടെ ജനം.

5 DAYS AGO
May 04, 2026 07:56 AM

കളമശേരിയിൽ സ്‌ട്രോംഗ് റൂമിന്റെ താക്കോൽ കാണാനില്ല. പൂട്ട് പൊട്ടിക്കുമെന്ന് അധികൃതർ അറിയിച്ചു.

5 DAYS AGO
May 04, 2026 07:41 AM

വൈക്കം നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയസ് കോളജിലെ സ്‌ട്രോംഗ് റൂം തുറക്കുന്ന ഉദ്യോഗസ്ഥർ.
 

TAGS: ELECTION, COUNTING ROOMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.