വക്കം: വീട്ടിൽ നിന്ന് സിറ്റൗട്ടിലേക്കിറങ്ങവെ 79 കാരിക്ക് പാമ്പ്കടിയേറ്റു. അഞ്ചുതെങ്ങ് പൊന്നൻവിളാകത്ത് ശകുന്തള (79) യെയാണ് പാമ്പ്കടിച്ചത്. ഇന്നലെ വൈകിട്ട് 6 ഓടെയായിരുന്നു സംഭവം. സന്ധ്യ സമയമായതിനാൽ ലൈറ്റിടാനായി സിറ്റൗട്ടിലേക്ക് ഇറങ്ങവെ വലതുകാലിൽ കടിയേൽക്കുകയായിരുന്നു. തുടർന്ന് ഇവരെ കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകി ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീടിന് പരിസരത്ത് പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കടിച്ച പാമ്പിനെ കണ്ടെത്താനായില്ല. ഏപ്രിൽ 28ന് അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശിനി റോജി ഷിബു (42) ന് പാമ്പ് കടിയേറ്റിരുന്നു. ഇവർ മെഡിക്കൽ കോളേജിലെ ചികിത്സകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |