
കൊല്ലം: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലെ എം.ബി.എ കോളേജായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) സൗജന്യ ഓൺലൈൻ കെ-മാറ്റ് ഓറിയന്റേഷൻ 9ന് വൈകിട്ട് 7 മുതൽ നടക്കും. പൊതുപ്രവേശന പരീക്ഷ കമ്മിഷണർ മെയ് അവസാനവാരത്തിൽ നടത്തുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും വേണ്ടിയാണ് പരിശീലനം. പരീക്ഷയുടെ ഘടന, പ്രധാനപ്പെട്ട മേഖലകൾ, സമീപന രീതി ഇവയെക്കുറിച്ച് വ്യക്തമായ ദിശാബോധം പരിശീലന പരിപാടി വഴി വിദ്യാർത്ഥികൾക്ക് ലഭിക്കും. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8547618290, 9447002106.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |