
കൊല്ലം: സി.പി.ഐ കല്ലുംതാഴം ലോക്കൽ കമ്മിറ്റി പരിധിയിലുള്ളവർക്കായി ഇ.എസ്.ഐ, ചാമ്പക്കുളം കിളികൊല്ലൂർ എ ബ്രാഞ്ച്, ജില്ലാ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. 17ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ കല്ലുംതാഴം പാലക്കടവ് മാസ്റ്റർ സ്റ്റഡി സെന്ററിലാണ് ക്യാമ്പ്. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 8 മുതൽ 11 വരെ. പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്യും. എ.ബിജു അദ്ധ്യക്ഷനാകും. യാഷികുമാർ, ദിലീപ് മുഹമ്മദ്, ജെ.വിജയലക്ഷ്മി, എസ്.ഷാനവാസ്, സന്തോഷ്, എ.കെ.നവാസ് എന്നിവർ സംസാരിക്കും. ഫോൺ: 8301053439, 9995048600.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |