SignIn
Kerala Kaumudi Online
Thursday, 19 February 2026 3.12 AM IST

മാരത്തോൺ മത്സരം

Increase Font Size Decrease Font Size Print Page

marathon

പാലക്കാട്: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേർന്ന് യുവജനങ്ങൾക്കിടയിൽ എച്ച്.ഐ.വി/എയ്ഡ്സ് അവബോധം ഉണ്ടാക്കുന്നതിനായി മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു. 17 മുതൽ 25 വയസിനിടെ പ്രായമുള്ള സ്ത്രീ, പുരുഷൻ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കായാണ് ഓട്ടമത്സരം സംഘടിപ്പിക്കുന്നത്. പോളിടെക്നിക്ക്, പാരാമെഡിക്കൽ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. 9446396166, 9567772462 എന്നീ നമ്പറുകളിൽ 27ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

TAGS: LOCAL NEWS, PALAKKAD, MARATHON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY