
പത്തനംതിട്ട: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലിനും വി.ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടു.
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി നിലപാടുകളുടെ രാജകുമാരൻ വി.ഡി.സതീശന് പത്തനംതിട്ടയുടെ ആശംസകൾ. കേരളത്തിന്റെ ഭാവി ഇൗ കൈകളിൽ സുരക്ഷിതം എന്നിങ്ങനെയാണ് സതീശന് വേണ്ടി സ്ഥാപിച്ച ബോർഡുകളിൽ പറയുന്നത്.
കേരളത്തിന്റെ സ്പന്ദനം അറിഞ്ഞയാൾ കേരളം നയിക്കട്ടെ എന്നാണ് രമേശ് ചെന്നിത്തലയ്ക്കു വേണ്ടി ടീം യൂത്ത് കോൺഗ്രസ് പത്തനംതിട്ട ഡി.സി.സി ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ളക്സിൽ എഴുതിയത്. കെ.സി.വേണുഗോപാലിന് വേണ്ടി ഗാന്ധി സ്ക്വയറിലാണ് ബോർഡ്. നയിച്ചവൻ നയിക്കട്ടെ എന്നാണ് വാചകം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിലാണ് ബോർഡ് വച്ചത്. ജില്ലയിൽ കെ.സി.വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും വി.ഡി.സതീശനെയും അനുകൂലിക്കുന്ന ഗ്രൂപ്പുകൾ സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |